ഇന്ത്യയുടെ അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുന്ന പാക് നടപടി നിയന്ത്രിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പാകിസ്താന് അമേരിക്കയുടെ ശക്തമായ മുന്നറിയിപ്പ്. പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദരിക്കയച്ച കത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ ആണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് .ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പാകിസ്ഥാന്‍ സന്ദര്‍ശിച്ച മുന്‍ യു എസ് സുരക്ഷാ ഉപദേഷ്ടാവ് ജെയിംസ് ജോണ്‍സ് ആണ് ഒബാമയുടെ ഈ കത്ത് പാക് പ്രസിഡന്റ് സര്‍ദാരിക്ക് കൈമാറിയത്.ലക്‍ഷ്യം നേടാന്‍ തീവ്രവാദ ഗ്രൂപ്പുകളെ ഉപയോഗിക്കുന്ന നടപടി പാകിസ്ഥാന്‍ നിര്‍ത്തണമെന്നും,അല്‍ക്വൊയ്ദ, ലഷ്കര്‍, തെഹ്‌റീക്-ഇ- താലിബാന്‍, അഫ്ഗാന്‍ താലിബാന്‍, ഹഖാനി ഗ്രൂപ്പ് എന്നിവയുമായുള്ള ബന്ധം പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും കത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നടപടിയെടുത്തില്ലെങ്കില്‍ അമേരിക്കയ്ക്ക് നോക്കിനില്‍ക്കാനാകില്ലെന്നും കത്തില്‍ ഒബാമ വ്യക്തമാക്കിയിട്ടുണ്ട് .
|