തീവ്രവാദത്തിനെതിരെ പോരാടനായി അമേരിക്ക യെമന് 150 മില്യന്‍ ഡോളര്‍ സഹായം നല്‍കുന്നു.കഴിഞ്ഞ ദിവസം ഈ പദ്ധതിക്ക് അമേരിക്കന്‍ പ്രതിരോധമന്ത്രാലയം അംഗീകാരം നല്‍കി. യെമന് കഴിഞ്ഞ വര്‍ഷം അറുപത്തിയേഴ് മില്യന്‍ ഡോളര്‍ ആയിരുന്നു അമേരിക്ക നല്‍കിയ സഹായം. ആയുധങ്ങള്‍ വാങ്ങുന്നതിനും യെമന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതിനുമാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് പദ്ധതി അംഗീകരിച്ചത്. യെമനിലേക്ക് അമേരിക്കന്‍ സൈനികരെ അയയ്ക്കാന്‍ ആദ്യം നീക്കമുണ്ടായിരുന്നെങ്കിലും യുഎസ് പിന്നീട് അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.ഈ കഴിഞ്ഞ ഡിസംബര്‍ 25ന് യുഎസ് യാത്രാവിമാനത്തില്‍ സ്ഫോടനം നടത്താന്‍ ശ്രമിച്ച നൈജീരിയന്‍ യുവാവാണ് യെമന്‍ കേന്ദ്രമാക്കി അല്‍-കൊയ്ദ അമേരിക്കയ്ക്കെതിരെ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അമേരിക്കക്ക് സൂചന നല്‍കിയത്.
|