അമേരിക്കന്‍ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്ത തീവ്രവാദികളായ തഹാവൂര്‍ ഹുസൈന്‍ റാണ, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവര്‍ക്കുമേല്‍ അമേരിക്കന്‍ ഫെഡറല്‍ കോടതി കുറ്റം ചുമത്തി.മുംബൈ ആക്രമണത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്തതിനും മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രത്തിനു നേരെ ആക്രമണത്തിന് പദ്ധതിയിട്ടതിനുമാണ് റാണക്കും ഹെഡ്‌ലിക്കുമെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.ഇത് കൂടാതെ
നിരോധിക്കപ്പെട്ട ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കുറ്റവും റാണയ്‌ക്കെതിരെ ചാര്‍ത്തിയിട്ടുണ്ട്. ഇരുവര്‍ക്കും പുറമെ പാക് വംശജനായ ഇല്യാസ് കശ്മീരി, പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച മേജര്‍ അബ്ദുര്‍ റഹ്‌മാന്‍ ഹാഷിം സയീദ് എന്നിവരേയും തീവ്രവാദ ഗൂഢാലോചനയില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
|