ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം വെള്ളിയാഴ്ച പകല്‍ 11:26 ന് തുടങ്ങി 3:05 വരെ നടക്കും.ഭൂമിക്കും സൂര്യനുമിടയിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ ഉച്ചയ്ക്ക് 1:32 ഓടെ സൂര്യന്റെ 77 ശതമാനവും ചന്ദ്രനാല്‍ മറയ്ക്കപ്പെടും. അപ്പോള്‍ മോതിരാകൃതിയില്‍ തിളങ്ങുന്ന വലയം ദൃശ്യമാകും ഈ പ്രതിഭാസത്തെ വലയ ഗ്രഹണം എന്ന പേരിലാണ് അറിയപ്പെടുക.ഇത്രയും ദൈര്‍ഘ്യമുള്ള ഒരു ഗ്രഹണം 3043 വരെ ഉണ്ടാവില്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ 320 കിലോമീറ്റര്‍ ദൂരത്തിലായിരിക്കും ഗ്രഹണം കൂടുതല്‍ വ്യക്തമാവുക. കേരളമുള്‍പ്പെടെ ഇന്ത്യയിലെ പല ഭാഗങ്ങളിലും പത്തു മിനിറ്റ് നേരത്തേക്ക് ഇത് കാണാനാകും.കേരളത്തില്‍ കൊല്ലത്തിന് പത്തു കിലോമീറ്റര്‍ തെക്കായും പരവൂരിന് രണ്ടു കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായുമാണ് ആദ്യം ഗ്രഹണം കാണാനാവുക. അവസാനഭാഗം തമിഴ്‌നാട്ടിലെ വേദാരണ്യത്തും.ഇന്ത്യയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണക്കാഴ്ച ധനുഷ്കോടിയിലായിരിക്കും-പത്ത് മിനിറ്റ് എട്ട് സെക്കന്‍ഡ്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us