ശ്രിലങ്കന്‍ പ്രസിഡന്റ് ആയി രാജപക്സെ വീണ്ടും തിരെഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച നടന്ന ശ്രീലങ്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മഹീന്ദ രജപക്സെയ്ക്ക് അറുപത് ലക്ഷത്തോളം വോട്ടുകളാണ് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി മുന്‍ സൈനിക മേധാവി ശരത് ഫൊന്‍സെകയ്ക്ക് 41 ലക്ഷം വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളു. ഇത് രണ്ടാം തവണയാണ് അറുപത്തിനാലുകാരനായ രജപക്സെ ലങ്കയുടെ പ്രസിഡന്‍റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2005 ല്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കാലാവധി തികയ്ക്കാന്‍ രണ്ട് വര്‍ഷം കൂടിയുള്ളപ്പോഴാണ് വീണ്ടും ജനവിധി തേടിയത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us