Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  പോളണ്ട് പ്രസിഡന്റ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു  
 
പോളണ്ട് പ്രസിഡന്റ് ലെക്‌സ് അലക്‌സാണ്ടര്‍ കാറ്റ്‌സിന്‍സ്‌കി (60) വടക്കുപടിഞ്ഞാറന്‍ റഷ്യയിലെ സെ്മാലെന്‍സ്‌കില്‍ നടന്ന വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു .ഇന്ത്യന്‍ സമയം ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് സെവെര്‍നി വിമാനത്താവളത്തില്‍ ഇറങ്ങവേ പ്രസിഡന്റിന്റെ ടുപൊലെവ്-154 വിമാനം റണ്‍വേയ്ക്ക് 300 മീറ്റര്‍ ഉയരത്തില്‍ വെച്ച് മരത്തിലിടിച്ച് തീപിടിച്ച് പൊട്ടിത്തകരുകയായിരുന്നു .


പ്രസിഡന്റിന്റെ ഭാര്യ മരിയ, ദേശീയ സുരക്ഷാ ഓഫീസിന്റെ തലവന്‍ അലക്‌സാണ്ടര്‍ സിഗ്‌ലോ, പോളണ്ട് ദേശീയ ബാങ്ക് അധ്യക്ഷന്‍ സ്‌ലവോമിര്‍ സ്‌ക്ര്‍സിപെക്, പാര്‍ലമെന്റിന്റെ അധോസഭയിലെ ഡെപ്യൂട്ടി സ്​പീക്കര്‍ ജേഴ്‌സ് സ്മാജിന്‍സ്‌കി, ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ആന്ദ്രസെയ് ക്രെമെര്‍, സേനാതലവന്‍ ജനറല്‍ ഫ്രാന്‍സിസെക് ഗഗോര്‍ തുടങ്ങിയവരും പ്രമുഖ ചരിത്രകാരന്മാരുമുള്‍പ്പെടെ 96 പേരും അപകടത്തില്‍ കൊല്ലപ്പെട്ടു . കനത്ത മൂടല്‍മഞ്ഞില്‍ റഷ്യയുടെ മുന്നറിയിപ്പ് അവഗണിച്ച് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് സേന വധിച്ച 22,000 പോളിഷ് സൈനിക ഓഫീസര്‍മാരുടെ എഴുപതാം വാര്‍ഷിക അനുസ്മരണച്ചടങ്ങുകള്‍ക്കായി റഷ്യയിലെ കാറ്റിനിലേക്കു പോവുകയായിരുന്നു കാറ്റ്‌സിന്‍സ്‌കിയും സംഘവും.അപകടത്തെത്തുടര്‍ന്ന് അനുസ്മരണച്ചടങ്ങ് റദ്ദാക്കി.
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest Inter national news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
നിറക്കാഴ്ച
Directed by: Anish J. Karrinad
Staring : Vincenzo Bocciarelli, Mamtha, Manoj.K.Jayan,Nedumudi Venu, Suraj Venjarammoodu
   
         
    Related news