Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ഡല്‍ഹിയിലേക്ക് വിനോദയാത്ര വരാന്‍ ഉദ്ദേശിക്കുന്നില്ല :മഹമൂദ് ഖുറേഷി  
 
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദവും അര്‍ഥ പൂര്‍ണമായ ചര്‍ച്ച നടത്തുകയാണെങ്കില്‍ മാത്രമേ ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലേക്കുള്ളൂവെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി.അങ്ങനെയെല്ലെങ്കില്‍ ഡല്‍ഹിയിലേക്ക് വിനോദയാത്ര വരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഖുറേഷി പറഞ്ഞു. ബ്രിട്ടീഷ് മന്ത്രി സയിദാവാര്‍സിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സയിദാ വാര്‍സിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിനുശേഷം ഖുറേഷി പറഞ്ഞു.അതെസമയം ചര്‍ച്ചയ്ക്കിടെ എസ്.എം. കൃഷ്ണയ്ക്ക് ന്യൂഡല്‍ഹിയില്‍ നിന്ന് ഫോണ്‍വിളികള്‍ വന്നിരുന്നുവെന്ന ആരോപണം ഖുറേഷി പിന്‍വലിച്ചു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തുടരണമെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പ്രധാനമന്ത്രി യുസഫ് റാസ ഗിലാനി പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് വീണ്ടും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുടെ ഈ പ്രസ്താവന .

18/07/2010
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest Inter national news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
നിറക്കാഴ്ച
Directed by: Anish J. Karrinad
Staring : Vincenzo Bocciarelli, Mamtha, Manoj.K.Jayan,Nedumudi Venu, Suraj Venjarammoodu
   
         
    Related news