ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് യു.എസ്.പ്രസിഡന്റ് ബരാക്ക് ഒബാമയുമായി ചര്‍ച്ച നടത്തി .ഞായറാഴ്ച രാത്രി അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥിമന്ദിരത്തില്‍ വെച്ചാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത് .പാകിസ്താന് അമേരിക്ക സൈനികസഹായം നല്‍കുന്നതിലും അഫ്ഗാനിസ്താനിലെ സ്ഫോടാനാത്മകമായ സ്ഥിതിയിലുമുള്ള ആശങ്കയും ഇന്ത്യ അമേരിക്കയെ അറിയിച്ചു. ഇത് കൂടാതെ ആണവസുരക്ഷ സംബന്ധിച്ചും പ്രധാനമന്ത്രി ഒബാമയുമായി ചര്‍ച്ച നടത്തി.
ആണവ സാമഗ്രികളുടെ സുരക്ഷ ഉറപ്പാക്കാനും ആണവ ഭീകരവാദത്തെ നേരിടാനുമുള്ള നടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വിളിച്ചുചേര്‍ത്ത രണ്ടു ദിവസത്തെ ആണവസുരക്ഷാ ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരുനേതാക്കളുടേയും കൂടിക്കാഴ്ച.
നേരത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഒബാമ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത് .ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ , വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, അമേരിക്കയിലെ യു.എസ്. അംബാസഡര്‍ മീരാശങ്കര്‍ എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്.വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് രഹ്മം ഇമാനുവല്‍, രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി വില്യം ബേണ്‍സ് തുടങ്ങിയവരാണ് അമേരിക്കന്‍ സംഘത്തിലുണ്ടായിരുന്നത്.
|