കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാനില്ലെന്ന് യുഎസ്. യുഎസ് വിദേശകാര്യ ഉപസെക്രട്ടറി പി ജെ ക്രോവ്‌ലി വ്യക്തമാക്കി .കശ്മീര്‍ പ്രശ്നത്തില്‍ യുഎസ് ഇടപെടണമെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഈയിടെ ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍ ജനതയുടെ സജീവമായ പങ്കാളിത്തത്തിലൂടെ ഇന്ത്യയും പാകിസ്ഥാനും ചേര്‍ന്നാണ് കശ്മീര്‍ പ്രശ്നം പരിഹരിക്കേണ്ടതെന്നും ക്രോവ്‌ലി അഭിപ്രായപ്പെട്ടു . ഇക്കാര്യം ഇരു രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
|