മൈക്കല്‍ ജാക്‌സന്റെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളുമായി മൈക്കല്‍ ജാക്‌സന്റെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു.ഹൃദയസ്‌തംഭനം മൂലമാണ് മൈക്കല്‍ ജാക്‌സന്‍ മരിച്ചതെന്നും ഇതില്‍ ദുരൂഹതകളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ ഏതാനും ദിവസം മുന്‍പ് പറഞ്ഞിരുന്നു.എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട് പറയുന്നത്
മരണസമയത്ത് മൈക്കല്‍ ജാക്‌സന്റെ വയറ്റില്‍ ഗുളികകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് .നിത്യവും മൂന്ന് നേരം ശക്തിയേറിയ വേദനസംഹാരികള്‍ കുത്തിവച്ചതുകൊണ്ടുണ്ടായ നിരവധി മുറിവുകള്‍ കേവലമൊരു അസ്‌ഥിക്കൂടമായി മാറിക്കഴിഞ്ഞ ജാക്‌സന്റെ ശരീരത്തില്‍ ധാരാളമായി ഉണ്ടായിരുന്നുവത്രേ. ജാക്‌സന്റെ തലയില്‍ പേരിനു മാത്രമേ മുടിയുണ്ടായിരുന്നുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഹൃദയാഘാതമുണ്ടായപ്പോള്‍ ഡോക്‌ടര്‍മാര്‍ തുടര്‍ച്ചയായി അമര്‍ത്തിയതിനാല്‍ വാരിയെല്ലുകള്‍ പൊട്ടിയതായും കണ്ടെത്തിയിട്ടുണ്ട് .
സൗന്ദര്യവര്‍ദ്ധന ശസ്‌ത്രക്രിയകള്‍ കഴിഞ്ഞതിന്റെ പാടുകളും ആ ദേഹത്തുണ്ടായിരുന്നു.ഒരു നേരം മാത്രം ഭക്ഷണം കഴിച്ചിരുന്ന ജാക്‌സന്റെ വയറ്റില്‍ പാതി മാത്രമലിഞ്ഞ നിരവധി വേദനസംഹാര ഗുളികള്‍ കണ്ടെത്തിയിട്ടുണ്ട് .നിരന്തര ശസ്‌ത്രക്രിയകള്‍ കാരണം ജാക്‌സന്റെ മൂക്കിന്റെ പാലം തീരെ ഇല്ലാത്ത അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us