ലണ്ടന്‍:ചന്ദ്രനില്‍ ജീവന്‍ ഉണ്ടെന്ന പുതിയ അവകാശവാദവുമായി ഒരു ബഹിരാകാശ യാത്രികന്‍ രംഗത്ത്. 1971ലെ അപ്പോളോ ദൌത്യത്തില്‍ ചന്ദ്രനിലിറങ്ങിയ ബഹിരാകാശ യാത്രികന്‍ എഡ്ഗര്‍ മിച്ചല്‍ ആണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 77 കാരനായ എഡ്ഗര്‍ മിച്ചല്‍,ചന്ദ്രനില്‍ വലിയ തലയും ചെറിയ ഉടലുമുള്ള ജീവികള്‍ ഉണ്ടെന്ന് അവകാശപ്പെടുന്നു.ഒരു റേഡിയോ അഭിമുഖത്തിലാണ് മിച്ചല്‍ ഈ കാര്യം പറഞ്ഞത്.
1971അപ്പോളോ 14ദൌത്യത്തിലാണ് മിച്ചല്‍ ചന്ദ്രനില്‍ ഇറങ്ങിയത്. അവിടെ അപരിചിതമായ ജീവികളെ കണ്ടെത്തിയതായാണ് അദ്ദേഹം അവകാശപ്പെടുന്നത്. വലിയ തലയും ചെറിയ ഉടലുമുള്ള ജീവികളെ അവിടെ കാണാന്‍ കഴിഞ്ഞു എന്നാണു മിച്ചല്‍ പറയുന്നത്. പറക്കും തളികകള്‍ സത്യമാണെന്നും എഡ്ഗര്‍ മിച്ചല്‍ പറയുന്നു.
കഴിഞ്ഞ 60 വര്‍ഷമായി സര്‍ക്കാരുകള്‍ ഇക്കാര്യം മറച്ചു വച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഇത് പുറത്തു വന്നു തുടങ്ങി. ചന്ദ്രനില്‍ ഏറ്റവും കൂടുതല്‍ സമയം നടന്നതിണ്റ്റെ റെക്കോര്‍ഡ് മിച്ചലിണ്റ്റെ പേരിലാണ്. ഒന്‍പതു മണിക്കൂറും 17 മിനിറ്റുമാണ് മിച്ചല്‍ ചന്ദ്രനില്‍ നടന്നത്. നാസയില്‍ ജോലി ചെയ്‌തിരുന്നപ്പോഴാണ് പറക്കും തളികകളെ കുറിച്ച് താന്‍ മനസിലാക്കിയിട്ടുള്ളതെന്നും മിച്ചല്‍ പറയുന്നു.
"എഡ്ഗര്‍ മിച്ചല്‍ മഹാനായ അമേരിക്കക്കാരനാണ് എന്നാല്‍ അദ്ദേഹത്തിന്റെ വാദഗതികളോട് ഞങ്ങള്‍ക്ക് യോജിക്കാന്‍ കഴിയില്ല".ഇതായിരുന്നു നാസയുടെ പ്രതികരണം
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange