അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറയുന്നു . എണ്ണ വില ന്യൂയോര്‍ക്ക് വിപണിയില്‍ വീപ്പയ്ക്ക് 128 ഡോളറിനു താഴേയെത്തി. കഴിഞ്ഞ ആറ് ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത് .
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്പ് എണ്ണ വില വീപ്പയ്ക്ക് 147 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.
സാമ്പത്തിക പ്രതിസന്ധി മൂലം അമേരിക്കയില്‍ ക്രൂഡോയില്‍ ഉപയോഗം കുറച്ചതാണ് വില കുറയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത് .
എണ്ണ വില ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ ചില രാജ്യങ്ങള്‍ എണ്ണ വാങ്ങല്‍ നിര്‍ത്തിവച്ചിരിക്കയാണ്. ഇതും എണ്ണ വില കുറയാനിടയാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange