ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫ ദുബായില്‍ ജനുവരി നാലിന് വൈകുന്നേരം ഉദ്ഘാടനം ചെയ്യപ്പെട്ടു .അമേരിക്കക്കാരനായ അഡ്രിയാന്‍ സ്മിത്ത് രൂപകല്പന ചെയ്ത ബുര്‍ജ് ബുര്‍ജ് ഖലീഫ ദുബായിലെ തിരക്കേറിയ ഷേഖ് സയീദ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ദുബയ് എന്ന ഈ കെട്ടിടം ബുര്‍ജ് ഖലീഫ എന്ന് പുനര്‍നാമകരണം ചെയ്താണ് യുഎഇ വൈസ് പ്രസിഡന്റും ദുബയ് ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം ആണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. .തെക്കന്‍ കൊറിയന്‍ കമ്പനിയായ സാംസങ്ങ് കോര്‍പ്പറേഷനാണ് ഇതിന്റെ പ്രധാന നിര്‍മാതാക്കള്‍. 2004 സപ്തംബര്‍ 21നാണ് ഇതിന്റെ നിര്‍മാണം തുടങ്ങിയത്. ഏകദേശം അഞ്ചുവര്‍ഷം എടുത്താണ് നിര്‍മാണം പൂര്‍ത്തിയായത്.തൊണ്ണൂറ്റിയഞ്ച് കിലോമീറ്റര്‍ അകലെ നിന്നുതന്നെ ഈ കെട്ടിടം കാണാന്‍ കഴിയും. കെട്ടിടത്തിന്റെ മൊത്തം ചിലവ് രണ്ടായിരം കോടി ഡോളറാകുമെന്നാണ് ഒരു ഏകദേശ കണക്ക് .
ലോകത്തിലെ ഏററവും വേഗമേറിയ ബുര്‍ജിലെ ലിഫ്റ്റിന് നൂററി അറുപതാം നിലയിലെത്താന്‍ വെറും ഒരു മിനിററുമാത്രം മതിയാകും. കെട്ടിടത്തിന്റെ 124 ആം നിലയില്‍ നിന്ന് വീക്ഷിച്ചാല്‍ ദുബായ് നഗരം മുഴുവന്‍ കാണാന്‍ സാധിക്കും. മററ് എമിറേററുകളും വാച്ച് ടവറില്‍ നിന്നാല്‍ കാണാനാകും.
1044 ഫ്‌ളാറ്റുകളുള്‍പ്പെടെ വിശാലമായ നഗരത്തിന്റെ സൗകര്യങ്ങളെല്ലാമുണ്ട് ഈ അത്ഭുത ഗോപുരത്തില്‍ .
BURJ KHALIFA PHOTOS
|