കഴിഞ്ഞ ദിവസം രാത്രിയോടെ ഓസ്‌ട്രേലിയയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടി ആക്രമിക്കപ്പെട്ടു. മെല്‍ബണില്‍ വെച്ച് ഇവരെ എട്ടോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ .ഇവരില്‍ ഒരാള്‍ക്ക് കാര്യമായ മര്‍ദ്ദനമേറ്റിട്ടുണ്ട്.ചെവിക്ക് മര്‍ദ്ദനമേറ്റ ഈ വിദ്യാര്‍ത്ഥിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി .രണ്ടാമത്തെ വിദ്യാര്‍ഥിയുടെ പരിക്ക് സാരമുള്ളതല്ല.വംശീയ കാരണമാണോ ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ പോലീസ് വ്യക്തമാക്കിയിട്ടില്ല.അതെ സമയം സംഭവം നടന്ന് കുറെ കഴിഞ്ഞാണ് പോലീസ് നടപടിയെടുത്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
|