ഇന്ത്യന്‍ വംശജന്‍ ആയ രാജീവ് ഷാ (39) യു.എസ് എയ്‌ഡ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് മേധാവിയായി ചുമലതയേറ്റു.യുഎസ് ഗവണ്‍മെന്റില്‍ ഏറ്റവും ഉന്നതസ്‌ഥാനത്തെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജ നാണ് രാജീവ് ഷാ.ഒബാമ സര്‍ക്കാരിന്റെ കീഴില്‍ സൈനികേതര വിദേശ സഹായ പദ്ധതിയുടെ ചുമതലക്കാരനായിരിക്കും രാജീവ് ഷാ.യുഎസ് എയ്‌ഡ് അഡ്‌മിനിസ്‌ട്രേറ്ററായി രാജീവ് ഷായെ പ്രസിഡന്റ് ബരാക് ഒബാമയാണു നാമനിര്‍ദേശം ചെയ്‌തത്.
മെഷിഗണ്‍ സര്‍വകലാശാലയില്‍നിന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ബിരുദമെടുത്ത അദ്ദേഹം പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍നിന്ന് എം.ഡി യും വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us