ചന്ദ്രനില്‍ ജലസാന്നിദ്ധ്യം തേടി അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയുടെ ചാന്ദ്രപേടകം ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകുന്നേരം 6.01 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ കബേയുസ് താഴ്‌വരയില്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറക്കി. 2009ജൂണില്‍ നാസ വിക്ഷേപിച്ച ലൂണാര്‍ ക്രേറ്റര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ് സെന്‍സിങ് സാറ്റലൈറ്റില്‍ (എല്‍ക്രോസ്) സൂക്ഷിച്ചിരിക്കുന്ന ഇംപാക്ട് പ്രോബാണ് ഒരു മിസൈല്‍ പോലെ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്.രണ്ട് ഭാഗങ്ങളായാണ് എല്‍ക്രോസ് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. 2200 കിലോഗ്രാം ഭാരമുള്ള റോക്കറ്റ് ആദ്യം ഇടിച്ചിറങ്ങുമ്പോള്‍, ഇടിയുടെ ആഘാതത്തില്‍ ചിതറിത്തെറിക്കുന്ന ധൂളീപടലങ്ങളെ വിശകലനം ചെയ്യാനുള്ള ശാസ്ത്രീയ ഉപകരണങ്ങളുമായി രണ്ടാമത്തെ വാഹനം ഇടിച്ചിറങ്ങുന്നതിനായിരുന്നു നാസയുടെ പദ്ധതി. ആദ്യ ആഘാതത്തിന് നാലു മിനിറ്റ് കഴിഞ്ഞ് രണ്ടാമത്തെ വാഹനം ചന്ദ്രപ്രതലത്തില്‍ പതിച്ചുവെന്നാണ് കരുതുന്നത്. ഇന്ത്യയുടെ ചന്ദ്രയാന്‍ -1 ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ആണ് ഇത് സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ക്ക് നാസ തുടക്കമിട്ടത്.
ദൌത്യം വിജയകമായിരുന്നുവെന്ന് നാസ അറിയിച്ചു.
|