അന്തരിച്ച പോപ് ചക്രവര്‍ത്തി മൈക്കല്‍ ജാക്സന് യാത്രാമൊഴിയേകുവാന്‍ അദ്ദേഹത്തിന്റെ മൃതശരീരം നെവര്‍ലാന്‍ഡില്‍ പൊതുദര്‍ശനത്തിനുവെക്കും.ജാക്‌സണ്‍ അവസാനനാളുകളില്‍ ഉപയോഗിച്ചിരുന്ന മരുന്നുകള്‍ സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങളുയര്‍ന്നിരുന്നു.മരുന്ന് കുറിച്ചുനല്‌കിയ ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചതായി ലോസ് ആഞ്‌ജലിസ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്‌തു.ശസ്‌ത്രക്രിയാവേളയില്‍ അനസ്‌തേഷ്യ നല്‌കാനായി ഉപയോഗിക്കുന്ന പ്രോപോഫോള്‍ എന്ന മരുന്ന് ജാക്‌സന്റെ വീട്ടില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.ചില മരുന്നുകള്‍ക്കൊപ്പം പ്രോപോഫോള്‍ ഉപയോഗിച്ചാല്‍ ഹൃദയാഘാതം ഉണ്ടാവാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.ജാക്സന്റെ സംസ്കാര ചടങ്ങുകളില്‍ അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിയായ ക്വിന്സി പന്കെടുക്കില്ലെന്നു അറിയിച്ചു .തന്‍റെ ആത്മാവും ജക്സനോടൊപ്പം പോയെന്നും അന്ത്യകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകുവാന്‍ തനിക്കാവില്ലെന്നും അദ്ദേഹം അറിയിച്ചു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us