അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് ജനപിന്തുണ കുറയുന്നതായി സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു .വാഷിങ്ടണ്‍പോസ്റ്റും എ.ബി.സി. ന്യൂസും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയിലാണ് അമേരിക്കന്‍ ജനത അവരുടെ മനസ്സ് തുറന്നത്.പ്രസിഡന്റ് പദവി ഏറ്റെടുക്കുമ്പോള്‍ 60 ശതമാനം അമേരിക്കക്കാരും ഒബമായില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ 60 ശതമാനം ജനങ്ങള്‍ക്കും ഒബാമയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് സര്‍വേ പറയുന്നു.
ഒബാമ ശരിയായ തീരുമാനമെടുക്കും എന്ന് വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് 58 ശതമാനം പേര്‍ കുറച്ച്, ഇല്ല എന്നീ ഉത്തരങ്ങളാണ് നല്‍കിയത്. ഒബാമയുടെ സാമ്പത്തികനയങ്ങളോട് 54 ശതമാനം പേര്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നു.അതെ സമയം മറ്റു രാഷ്ട്രീയ നേതാക്കളെക്കാള്‍ ജനപിന്തുണ ഒബാമക്ക് തന്നെയാണ് ഉള്ളത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us