വൊഡാഫോണ്‍ തങ്ങളുടെ "ഹാപ്പി ടു ഹെല്‍പ്പ്" എന്ന പരസ്യ വാചകം അന്വര്‍ഥമാക്കി സംഭവം ഇങ്ങനെ...
വെളളിയാഴ്ച മുംബൈയിലുണ്ടായ തീപിടിത്തത്തില്‍ എയര്‍ടെല്ലിന്‍റെ സാങ്കേതിക സംവിധാനം തകരാറിലായി . 12 മണിക്കൂറോളം എയര്‍ടെല്‍ ഉപഭോക്താക്കള്‍ പരിധിക്കു പുറത്ത് നില്‍ക്കേണ്ടി വന്നു. തീപ്പിടിത്തത്തില്‍ എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിന്‍റെ 20 മുതല്‍ 25 ശതമാനം കത്തിനശിച്ചു .അത് മൂലം തെക്കന്‍ മുംബൈയുടെയും, ചില ഉള്‍പ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ പരിധിക്ക് പുറത്തായി . ഈ സമയത്താണ് എയര്‍ടെല്‍ സഹായത്തിനായി എതിരാളികളായ വൊഡാഫോണിന്‍റെ വാതിലില്‍ മുട്ടിയത്.
എയര്‍ടെല്‍ ഉപഭോക്താക്കളെ തല്‍ക്കാലത്തേയ്ക്ക് വൊഡാഫോണ്‍ നെറ്റ്‌വര്‍ക്കിലേയ്ക്ക് മാറ്റാന്‍
അനുവദിക്കണമെന്നതായിരുന്നു എയര്‍ടെല്ലിന്‍റെ അപേക്ഷ .എതിരാളികളായ എയര്‍ടെല്ലിന്‍റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ച വൊഡാഫോണ്‍ അവരുടെ ഉപഭോക്താക്കളെ വൊഡാഫോണ്‍ നെറ്റ്‌വര്‍ക്കിലേയ്ക്ക് മാറ്റി .
നെറ്റ്‌വര്‍ക്ക് ബന്ധം 90 ശതമാനവും പുനസ്ഥാപിച്ചുവെന്നാണ് എയര്‍ടെല്‍ വക്താവ് പറയുന്നത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange