കളര്‍ ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുത്തനെ കൂടാന്‍ സാധ്യത .കേന്ദ്ര സര്ക്കാരിന്റെ ‘ആന്‍റി ഡമ്പിംഗ് ഡ്യൂട്ടി’ തീരുമാനം മൂലമാണ് ടി വി സെറ്റുകള്‍ക്ക് വില കൂടാന്‍ പോകുന്നത് .
ഇറക്കുമതി ചെയ്യുന്ന പിക്ചര്‍ ട്യൂബുകള്‍ക്ക് ‘ആന്‍റി ഡമ്പിംഗ് ഡ്യൂട്ടി’ കൊടുക്കേണ്ടി വരും. ഇപ്പോള്‍ ടെലിവിഷന്‍ നിര്‍മ്മാണ കമ്പനികള്‍ കൂടുതലും കളര്‍ ടെലിവിഷന്‍ പിക്ചര്‍ ട്യൂബുകള്‍ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.ഇപ്പോള്‍ തന്നെ അസംസ്കൃത വസ്തുക്കളുടെ വിലയില്‍ തന്നെ ഗണ്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.
സാധാരണരീതിയില്‍ 21 ഇഞ്ച് വലിപ്പമുള്ള കളര്‍ ടെലിവിഷന് 12 ശതമാനം വില വര്‍ദ്ധനയുണ്ടാകും. അതേ സമയം 29 ഇഞ്ചിന്‍റേതിന് 22 ശതമാനം വരെ വില കൂടും.തായ്‌ലന്‍ഡ്, മലേഷ്യ, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കളര്‍ ടെലിവിഷന്‍ പിക്ചര്‍ ട്യൂബുകള്‍ക്കാണ് സര്‍ക്കാര്‍ ആന്‍റി ഡമ്പിംഗ് ഡ്യൂട്ടി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവയുടെ വലിപ്പം അനുസരിച്ച് വിലയില്‍ 800രൂപ മുതല്‍ 5000രൂപ വരെ വില വര്‍ദ്ധനയുണ്ടാവും.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange