അന്താരാഷ്ട്ര വിപണിയില്‍ വോള്‍വോ,മാന്‍ ട്രക്കുകള്‍ ഇന്നിവയുടെ മത്സരം നേരിടാന്‍ ടാറ്റാ പുതിയ ട്രക്ക് ശ്രേണി പുറത്തിറക്കി. ദക്ഷിണ കൊറിയയിലെ ദേവുവുമായി ചേര്‍ന്നാണ് ഈ പുതിയ സംരംഭം . എ.സി ക്യാബിന്‍ അടക്കം അത്യന്താധുനിക സൗകര്യങ്ങളുമായി വര്‍ദ്ധിപ്പിച്ച ശക്തിയോടെയാണ് ടാറ്റയുടെ വേള്‍ഡ് ട്രക്കുകള്‍ എത്തുന്നത്.10 മുതല്‍ 75 ടണ്‍വരെ വാഹിക്കാന്‍ ശേഷിയുള്ള ട്രക്കുകള്‍ക്ക് 150 മുതല്‍ 560 ബി.എച്ച്.പി വരെയാണ് കരുത്ത്. ഡ്രൈവറുടെ കാബിനിലെ മികച്ച സൗകര്യങ്ങള്‍, വേഗം, വര്‍ദ്ധിച്ച വാഹകശേഷി എന്നിവയാണ് മറ്റു പ്രത്യേകതകള്‍. മണിക്കൂറില്‍ നൂറു കിലോമീറ്ററിനു മേല്‍ സഞ്ചരിക്കാന്‍ ഇവയ്ക്കു കഴിയും. ദിവസവും 700 മുതല്‍ 800 കിലോമീറ്റര്‍ വരെ യാത്രചെയ്യും.ടാറ്റയുടെ ജാംഷഡ്പൂര്‍ ഫാക്ടറിയില്‍ തന്നെയാണ് വേള്‍ഡ് ട്രക്കുകളും നിര്‍മ്മിക്കുന്നത്. തുടക്കത്തില്‍ പ്രതിവര്‍ഷം 55,000 ട്രക്കുകള്‍ നിര്‍മ്മിക്കും
|