കുടിവെള്ളം ശുദ്ധീകരിക്കാനായി ടാറ്റ കെമിക്കല്‍സ് "സ്വാച്ച് വാട്ടര്‍ പ്യൂരിഫയര്‍ " തിങ്കളാഴ്ച ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി . ‘സ്വാച്ച്’ എന്ന വാട്ടര്‍ പ്യൂരിഫയറിന്‍റെ വില കേട്ടാല്‍ ആരും ഞെട്ടും .ഇതിന്റെ വില ആയിരം രൂപയില്‍ താഴെയാണ് എന്നുള്ളതാണ് .രണ്ട് മോഡലുകലാണ് ഇപ്പോള്‍ ടാറ്റാ വിപണിയില്‍ ഇറക്കിയിരിക്കുന്നത് . ഒന്നിന് 999 രൂപയും മറ്റൊന്നിന് 749 രൂപയും ആണ് പ്യൂരിഫയറിന്‍റെ വില . 299 രൂപ വിലയുള്ള ഫില്‍റ്റര്‍ ഉപയോഗിച്ച് 3000 ലിറ്റര്‍ ജലം ശുദ്ധീകരിക്കാം .ജലം ശുദ്ധീകരിക്കാന്‍ സ്വാച്ചിന് ,വൈദ്യുതി തുടങ്ങി വേറെ ചിലവുകള്‍ ഒന്നും തന്നെ ആവശ്യം ഇല്ല.ഗ്രാമീണ മേഖലയിലെ 75 ശതമാനത്തിനും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ മേഖലയിലെ ജലജന്യ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ടാറ്റ സ്വാച്ച് വരുന്നതോടെ സാധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us