| |
സോണി വയോ ലാപ്ടോപ്പുകള്‍ പിന്‍വലിക്കുന്നു |
|
| |
|
ലോകത്തിന്‍റെ നാനാ ഭാഗത്തു നിന്നുമുള്ള പരാതികള്‍ പരിഗണിച്ച് സോണി കമ്പനി തങ്ങളുടെ നാലു ലക്ഷത്തിലധികം വയോ ലാപ്ടോപ്പുകള്‍ പിന്‍വലിക്കുന്നു. സോണിയുടെ ഈ ലാപ്ടോപ്പുകള്‍ ചില വയറിംഗ് തകരാറുകള്‍ കാരണം അമിതമായി ചൂടാകുന്നുഎന്ന പരാതികള്‍ പരിഗണിച്ചാണ് ഈ നടപടി.
2007 മേയ് മാസത്തിനും 2008 ജൂലൈക്കും ഇടയില്‍ നിര്‍മ്മിച്ച ടി ഇസഡ് സീരീസിലുള്ള 19 വയോ മോഡലുകളാണ് സോണി പിന്‍വലിക്കാന്‍ തീരുമാനിച്ചത് . ഈ സിരിസില്‍പെട്ട ഏകദേശം നാല് ലക്ഷത്തിലധികം ലാപ്ടോപ്പുകള്‍ ആണ് പിന്‍വലിക്കുന്നത് .ഈ സിരിസില്‍ ഏകദേശം ഇത്രത്തോളം തന്നെ ലാപ്ടോപ്പുകള്‍ വിറ്റഴിച്ചിട്ടുണ്ട് .യു കെയില്‍ വിറ്റഴിച്ച ലാപ്ടോപ്പുകളെപ്പറ്റി പരാതി ലഭിക്കാത്തതിനാല്‍ അവിടെ നിന്ന് കമ്പ്യൂട്ടറുകള്‍ പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്നും കമ്പനി വ്യക്തമാക്കി .
|
|
| |
 |  |  |  |  |
|
|
| |
|
|
|
|