| |
സാംസങ്ങ് മോണിറ്ററുകള്‍ക്ക് വിലകൂടി |
|
| |
|
സാംസങ്ങ് ഇന്ത്യയുടെ എല്‍.സി.ഡി മോണിറ്ററുകള്‍ക്ക് അഞ്ച് ശതമാനം വില വര്‍ദ്ധിപ്പിച്ചു. രൂപയുടെ മൂല്യം കുറഞ്ഞതും അസംസ്കൃത സാധനങ്ങളുടെ ചെലവ് ഏറിയതുമാണ് വിലവര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധതിരാക്കിയിരിക്കുന്നതെന്ന് സാംസങ്ങ് ഐ.ടി ബിസിനസ് സെയില്‍സ് വിഭാഗം വൈസ് പ്രസിഡന്‍റ് സഞ്ജയ് ശര്‍മ്മ അറിയിച്ചു.
പുതിയ നിരക്ക് പ്രാബല്യത്തില്‍ എത്തിയപ്പോള്‍ വിവിധ മോഡലുകളിലുള്ള എല്‍.സി.ഡി മോണിറ്ററുകള്‍ക്ക് 250 മുതല്‍ 500 രൂപവരെയാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. മിസ്റ്റ്, ഹെയ്ഡന്‍, ടച്ച് എന്നീ സീരീസുകളിലായാണ് സാംസങ്ങിന്‍റെ മോഡലുകള്‍ ഉള്ളത്. 15, 17, 19, 20, 22 ഇഞ്ചുകള്‍ വീതം അളവുകള്‍ വരുന്ന മോണിറ്ററുകളാണ് സാംസങ്ങ പുറത്തിറക്കുന്നത്. 7500 മുതല്‍ 14,000 രൂപവരെയാണ് ഇവയുടെ വില.
ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ടച്ച് സീരീസ് 8000:1 കോണ്‍ട്രാസ്റ്റ് അനുപാതത്തിലുള്ളവയാണ്. ഇവയില്‍ മികവുറ്റ വീഡിയോയും ചിത്രങ്ങളും ലഭിക്കുന്നതിനൊപ്പം, 16.7 ദശലക്ഷം കളര്‍ സപ്പോര്‍ട്ട്, റിഫ്ലെക്ഷന്‍ ഒഅഴിവക്കുന്നതിന് വേണ്ടി മാജിക് ക്ലിയര്‍ ടെക്നോളജി, വൈഡ് വ്യൂവിങ്ങ് ആംഗിള്‍ എന്നിവയും ഈ മോഡലിന്‍റേ സവിശേഷതയാണ്.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|