ദക്ഷിണേഷ്യയിലെ പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ സാംസങ് ടച്ച് സ്ക്രീന്‍ സാങ്കേതിക വിദ്യയോട് കൂടിയ പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. ദക്ഷിണ - കിഴക്കന്‍ ഏഷ്യയിലെ വിപണിയില്‍ അധികം വൈകാത തന്നെ ഈ ഫോണ്‍ ലഭ്യമാകും. ‘സാംസങ് ഒംനിയ’ എന്ന് പേരിട്ടിട്ടുള്ള ഫോണ്‍ ഇന്‍ബില്‍ട്ടായ അഞ്ച് മെഗാപിക്സല്‍ ക്യാമറയോട് കൂടിയതാണ്. ലാറ്റില്‍ ഭാഷയില്‍ ഒംനിയ എന്നാല്‍ എല്ലാം എന്നാണര്‍ഥം.
ഇത് സാധൂകരിക്കുന്ന വിധം ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന എല്ലാ സവിശേഷതകളും ഈ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാണെന്ന് സാംസങ് അധികൃതര്‍ അറിയിച്ചു. 3.2 ഇഞ്ച് (എട്ട് സെന്‍റീമീറ്റര്‍) സ്ക്രീന്‍, വീഡിയോ എന്നിവയാണ് ഒംനിയയുടെ മറ്റ് സവിശേഷതകള്‍.
നാവിഗേഷന് സഹായകരമാകുന്ന ജി പി എസ് സംവിധാനം, മൈക്രോസോഫ്റ്റ് ഓഫീസ് ഡോക്യുമെന്‍റ് വ്യൂവര്‍, മൈക്രോസോഫ്റ്റ് വിന്‍ഡോസ് മൊബൈല്‍ പ്രൊഫഷണല്‍ സോഫ്റ്റ്‌വെയര്‍ എന്നിവ ഒംനിയക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങളണ്. കളികള്‍ക്കിടയിലായാലും ജോലിസ്ഥലത്തായാലും ഏതുസമയത്തും എവിടെയും നെറ്റ് ബന്ധം നിലനിര്‍ത്താന്‍ ഒംനിയ മൊബൈലുകള്‍ സഹായകരമാകുമെന്ന് സാംസങ് ടെലികമ്മ്യൂനിക്കേഷന്‍സ് പ്രസിഡന്‍റ് ജീസങ് ചോയി പറഞ്ഞു.
പുതിയ ഫോണിന്‍റെ വില എന്തായിരിക്കുമെന്നത് സംബന്ധിച്ച് സൂചനകള്‍ നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ല. ആപ്പിള്‍ 3ജി ഐ ഫോണ്‍ പുറത്തിറക്കി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സാംസങ് പുതിയ ഫോണുമായി രംഗത്തെത്തിയിട്ടുള്ളത്.
വേഗത്തില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാകുമെന്നത് ഉള്‍പ്പെടെ ബിസിനസ് സമൂഹത്തിന് ഏറെ ഗുണപ്രദമായ സവിശേഷതകളുമായാണ് 3ജി ഐ ഫോണ്‍ പുറത്തിറങ്ങിയത്. ഈ നീക്കത്തോട് ഒപ്പം നില്‍ക്കാനാണ് സാംസങ് പുതിയ ഫോണിലൂടെ ലക്‌ഷ്യമിടുന്നത്. മൊബൈല്‍ ലോകത്തെ വരുംകാല മത്സരങ്ങള്‍ ഇന്‍റര്‍നെറ്റ് ലഭ്യതയെ അടിസ്ഥാനമാക്കിയായിരിക്കുമെന്നാണ് ഇപ്പോഴത്തെ മത്സരങ്ങള്‍ നല്‍കുന്ന സൂചന.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange