സാംസങ്ങ് പുതിയ ബഡ്ജറ്റ് ഫോണ്‍ എസ്‌ജിഎച്ച്-എം150 പുറത്തിറക്കി. ഡുവല്‍ ബാന്‍ഡ് ജിഎസ്എം, 1.77 ഇഞ്ച് സ്ക്രീന്‍, 65കെ നിറങ്ങള്‍ 12.7 മില്ലിമീറ്റര്‍ കനവുമുളള എസ്‌ജിഎച്ച്-എം150 ഉപഭോക്താവിന്‍റെ പോക്കറ്റിനൊതുങ്ങുന്ന ഫോണാണെന്ന് സാംസങ്ങ് പറയുന്നു
വിജിഎ ക്യാമറ, മ്യൂസിക് പ്ലേയര്‍ , വീഡിയൊ പ്ലേയറുര്‍ , ബ്ലൂടൂത്ത്, യു എസ് ബി, പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന എഫ്എം എന്നീ സൌകര്യങ്ങളും എസ്‌ജിഎച്ച്-എം150ല്‍ ലഭ്യമാണ്.
മെറ്റല്‍ ഫിനിഷില്‍ വരുന്ന എസ്‌ജിഎച്ച്-എം150 ലൈറ്റ് ഗ്രേ, ചാര്‍ക്കോള്‍ ഗ്രേ, വൈറ്റ്, ലവെന്‍ഡര്‍ പിങ്ക് എന്നീ നാലു നിറങ്ങളില്‍ ലഭ്യമാകും. ജര്‍മനിയില്‍ നിര്‍മിച്ച ഫോണ്‍ ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയിലെത്തുമെന്ന് കരുതുന്നു.
ഫോണിന്‍റെ വില മാത്രം കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല .സാധാരാണ ക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയാകുമെന്ന് പ്രതിക്ഷിക്കാം
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.