ലണ്ടന്‍: തൊണ്ട് നനയ്ക്കാന്‍ തുള്ളി മദ്യത്തിനായി മദ്യശാലകളില്‍ കാത്തിരുന്ന വശം കെടുന്ന മദ്യപന്‍മാര്‍ക്ക് ആശ്വാസമായി വിവരസാങ്കേതിക വിദ്യ കടന്ന് വരുന്നു. ഇതിനായി വേഗത്തില്‍ മദ്യം വിളമ്പാന്‍ കഴിയുന്ന രീതിയില്‍ പ്രോഗ്രാം ചെയ്ത ഒരു റോബോട്ടിനെ വികസിപ്പിച്ചിരിക്കുകയാണ് ജാപ്പനിസ് മദ്യ നിര്‍മ്മാതാവ് അസാഹി.
ആസാഹി വികസിപ്പിച്ചതിനാല്‍ തന്നെ മിസ്റ്റര്‍ അസാഹി എന്നാണ് ഈ റോബോര്‍ട്ട് ബാര്‍മാന് പേരിട്ടിരിക്കുന്നത്. രണ്ട് മിനിറ്റിനുള്ളില്‍ ഒരാള്‍ക്ക് ആവശ്യമുള്ള മദ്യം എടുത്തു നല്‍ക്കാന്‍ കെല്‍പ്പുള്ള ബാര്‍മാനാണ് മിസ്റ്റര്‍ അസാഹി. മദ്യശാലയില്‍ ഒരു മദ്യപന്‍റെ കാത്തിരിപ്പ് ശരാശരി പതിമൂന്നു മിനിറ്റ് വീതം കുറയ്ക്കാന്‍ ഈ റോബോട്ടിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒരു പേഴ്സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നിയന്ത്രിക്കപ്പെടുന്ന മിസ്റ്റര്‍ അസാഹിയുടെ ചലനങ്ങള്‍ ക്രമപ്പെടുത്തുന്നതിനായി നിരവധി വാല്‍വുകളും ഇലക്ട്രിക്കല്‍ സ്വിച്ചിങ്ങ് സംവിധാനവും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ആറ് മാസത്തെ പരീക്ഷണ നീരിക്ഷണങ്ങള്‍ക്ക് ഒടുവില്‍ ലണടനില്‍ കഴിഞ്ഞ ദിവസമായിരുന്നു ഈ റോബോട്ട് ബാര്‍ മാന്‍റെ അരങ്ങേറ്റം
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange