ചെന്നൈ : നവീന വിപണന ആശയങ്ങളുമായി രാജ്യത്തെ ടെലിക്കോം മേഖലയിലെ തങ്ങളുടെ സാനിദ്ധ്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഇതിന്‍റെ ഭാഗമായി തദ്ദേശിയമായ ഹാന്‍ഡ്സെറ്റുകള്‍ അവതരിപ്പിച്ചു. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച മോട്ടറോള ഹാന്‍ഡ് സെറ്റാണ് റിലയന്‍സ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
ആധുനിക സംവിധാനങ്ങളുള്ള ഡ്ബ്ല്യു362 എന്ന ഹാന്‍ഡ്സെറ്റാണ് റിലയന്‍സിനായി മോട്ടറോള നല്‍കുന്നത്. എം പി3 റിങ്ങ്‌ടോണ്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കായുള്ള യു എസ് ബി കണ്‍ക്‌ട്,എഫ് എം റേഡിയോ, ക്യാമറ, ശേഖരണ ശേഷി കൂടിയ ഫോണ്‍ ബുക്ക് തുടങ്ങിയ സംവിധാനങ്ങളാണ് ഈ ഫോണിലുള്ളത്. ആദ്യ ഘട്ടത്തില്‍ ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ മാത്രം ലഭിക്കുന്ന ഈ ഫോണിന്‍റെ വില 4199 രൂപയാണ്.
നിലവില്‍ കേരളത്തില്‍ ശക്തമായ സാനിധ്യമുള്ള റിലയന്‍സിന് സംസ്ഥാനത്ത് രണ്ട് ദശലക്ഷം ഉപയോക്താക്കളാണുള്ളത്. മോട്ടറോളയുടെ ശ്രീപെരുമ്പതൂരിലുള്ള പ്ലാന്‍റിലാണ് ഡ്ബ്ല്യു362 ഹാന്‍ഡ് സെറ്റുകള്‍ നിര്‍മ്മിക്കുന്നത്. റിലയന്‍സിന്‍റെ ആകെ വരുമാനത്തിന്‍റെ ഒമ്പത് ശതാമനവും വരുന്നത് തമിഴ്നാട്ടില്‍ നിന്നാണെന്നും കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange