തിരുവനന്തപുരം: വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം സാധരണക്കാരിലേക്ക് എത്തിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമായി അക്ഷയ കേന്ദ്രങ്ങള്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം നിലവില്‍ വരുന്നു. മലപ്പുറം ജില്ലയില്‍ പരിക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വന്‍വിജയമായി മാറിയ സാഹചര്യത്തിലാണ് ഇത് സംസ്ഥാന വ്യാപകമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാന ഐ ടി മിഷന്‍റെ നേതൃത്വത്തിലുള്ള പദ്ധതി 45 ദിവസത്തിനകം കേരളമൊട്ടാകെ നടപ്പാക്കും. അക്ഷയ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സംവിധാനമുള്ള കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലാകെ മൂവായിരത്തോളം അക്ഷയ കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ പകുതിയോളം കേന്ദ്രങ്ങളിലാണ് ബ്രോഡ്ബാന്‍ഡ് സംവിധാനമുള്ളത്.
ആദ്യ ഘട്ടത്തില്‍ 600 കേന്ദ്രങ്ങളിലാണ് ടിക്കറ്റ് ബുക്കിങ്ങ് സംവിധാനം നടപ്പിലാക്കുക. ഒരു വര്‍ഷത്തിനകം ബ്രോഡ്‌ബാന്‍ഡ് സംവിധാനമുള്ള മുഴുവന്‍ കേന്ദ്രങ്ങളിലും ഇത് നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
റെയില്‍വേയ്ക്ക് ഐ ടി മിഷന്‍ നല്‍കുന്ന കരുതല്‍ നിക്ഷേപത്തിന്‍റെ അടിസ്ഥാനത്തിലാണ് ടിക്കറ്റിങ്ങിന് സൌകര്യം ലഭിക്കുക. അക്‌ഷയ കേന്ദ്രങ്ങള്‍ ഇതിനായി പ്രത്യേകം പണം കണ്ടെത്തേണടതില്ല. മലപ്പുറം ജില്ലയില്‍ 27 അക്‌ഷയ കേന്ദ്രങ്ങളിലാണ്
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange