നിരീക്ഷണ സംവിധാനങ്ങള്‍ക്ക് പുതിയ മുഖം സമ്മാനിക്കാന്‍ ഉതകുന്ന പുതിയ മൈക്രോചിപ്പ് രംഗത്ത്. കുറവ് ഊര്‍ജ്ജം മാത്രം ഉപയോഗിക്കുന്ന ഫിനിക്സ് പ്രൊസസര്‍ എന്ന മൈക്രോചിപ്പാണ് നിരീക്ഷണ സംവിധാനങ്ങളുടെ ലോകത്ത് ഒരു പുതിയ അധ്യായം എഴുതി ചേര്‍ക്കാന്‍ തയ്യാറായിട്ടുള്ളത്.
ഒരു സ്ക്വയര്‍ മില്ലിമീറ്റര്‍ മാത്രമാണ് ഫിനിക്സിന്‍റെ കനം. കനം കുറഞ്ഞ ബാറ്ററിയാണ് ഫിനിക്സിന് വ്യത്യസ്തത പ്രദാനം ചെയ്യുന്നത്. ഫിനിക്സിന്‍റെ ബാറ്ററിക്ക് ഒരു ഫിലിമിന്‍റെ കട്ടി മാത്രമെ ഉള്ളു. കുറഞ്ഞ ഊര്‍ജ്ജം മാത്രം ഉപയോഗിക്കുന്നതിനാലാണ് ചെറിയ ബാറ്ററികള്‍ രൂപപ്പെടുത്താന്‍ സഹായകരമായിട്ടുള്ളത് സാധാരണഗതിയില്‍ പ്രൊസസറുകളെക്കാള്‍ വലിയ ബാറ്ററികളാണ് ഉപയോഗിക്കാറ്.
സാധാരണ മൈക്രോചിപ്പുകളെ അപേക്ഷിച്ച് പത്ത് മടങ്ങ് ഊര്‍ജ്ജം മാത്രമെ ഉപയോഗിക്കുകയുള്ളു എന്നതാണ് ഫിനിക്സിന്‍റെ ഏറ്റവും വലിയ സവിശേഷത. ഉറങ്ങികിടക്കുന്ന അവസ്ഥയില്‍ (സ്ലീപ്പ്‌മോഡ്) സാധാരണ മൈക്രോചിപ്പുകളെ അപേക്ഷിച്ച് 30,000 മടങ്ങ് കുറവ് ഊര്‍ജ്ജം മാത്രമെ ഈ മൈക്രോചിപ്പ് ഉപയോഗിക്കുകയുള്ളു. ഒരു വാച്ചിലെ ബാറ്ററി ഉപയോഗിച്ച് 263 വര്‍ഷം ഫിനിക്സ് പ്രൊസസര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നിരീക്ഷണ സംവിധാനങ്ങളുടെ കാര്യത്തില്‍ നവ തരംഗം സൃഷ്‌ടിക്കാന്‍ ഫിനിക്സിന് കഴിയുമെന്നാണ് ശാസ്ത്ര ലോകത്തിന്‍റെ പ്രത്യാശ. ഗ്ലൂക്കോമ രോഗികളില്‍ കണ്ണിന്‍റെ സമ്മര്‍ദത്തെക്കുറിച്ച് പഠിക്കാന്‍ ഫിനിക്സ് ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ഇപ്പോള്‍ പഠിച്ച് വരികയാണ്.
മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ ഉദ്യമത്തിന് പിന്നിലുള്ളത്. കോണ്‍ക്രീറ്റിനോടൊപ്പം ഫിനിക്സ് ചേര്‍ത്ത് വയ്ക്കുകയാണെങ്കില്‍ പുതിയ കെട്ടിടങ്ങളുടെയും പാലങ്ങളുടെയും ഘടനയുടെ സ്വഭാവദാര്‍ഢ്യം നിശ്ചയിക്കാവുന്നതാണ്. വൈദ്യശാസ്ത്ര മേഖലയില്‍ ഫിനിക്സ് കൂടുതല്‍ ഉപയോഗപ്രദമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange