ബ്രിട്ടീഷ് മൊബൈല്‍ ഫോണ്‍ കമ്പനിയായ ഓറഞ്ച് ഇന്ത്യയിലെ കോള്‍ സെന്‍ററുകള്‍ നിര്‍ത്തലാക്കി. ഇവ ബ്രിട്ടനിലേയ്‌ക്ക് മാറ്റാന്‍ തീരുമാനിച്ചതായി കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ടോം അലക്‌സാണ്ടര്‍ പറഞ്ഞു. ബ്രിട്ടണില്‍ 345 കേന്ദ്രങ്ങളാണ് കമ്പനിക്ക് ഉള്ളത്. കോള്‍ സെന്റര്‍ സേവനങ്ങള്‍ ഏറ്റെടുക്കുന്നതിനായി അവ പരിഷ്‌കരിച്ചു കഴിഞ്ഞു.ഒന്നരകോടിയോളം വരുന്ന ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്താനും,സെന്‍റര്‍ ബ്രിട്ടനിലേയ്ക്ക് മാറ്റുന്നതോടെ 12,000 പേര്‍ക്ക് തൊഴില്‍ ലഭിക്കാനും ഈ തീരുമാനം ഉപകരിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange