തിരമാലകളില്‍ നിന്നു ഊര്‍ജം : പുതു ഉപകരണവുമായി ഇംഗ്ലീഷ് കമ്പനി.
ഇംഗ്ലീഷ് കമ്പനിയായ 'ചെക്ക് മേറ്റ് സീ എനര്‍ജി' തിരമാലകളില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു ലഘു ഉപകരണവുമായി രംഗത്ത് വന്നിരിക്കുന്നു.കടല്പ്പാമ്പ് അനക്കൊണ്ടായെ ഓര്‍മ്മപ്പെടുത്തുന്ന ഈ ഉപകരണം ഈ പേരില്‍ത്തന്നെ അറിയപ്പെടുന്നു.
200m X 7m അളവിലുള്ള ഈ റബ്ബര്‍ ട്യുബ് കടല്പ്പരപ്പിനു തൊട്ടു താഴെയായി വെള്ളം നിറച്ചു വെയ്ക്കുന്നു. തിരമാലകള്‍ ഈ ട്യുബിനുള്ളില്‍ സൃഷ്ട്ടിക്കുന്ന അലകള്‍ ട്യുബിന്റെ മറ്റേ അറ്റത്ത് ഘടിപ്പിച്ചിരിക്കുന്ന ടര്ബയിനെ പ്രവര്‍ത്തിപ്പിച്ചു വൈദ്യുതി ഉല്പാദിപ്പിക്കുന്നു.
ഒരു മെഗാ വാട്ട് അനാകൊണ്ട നിര്‍മ്മിക്കാന്‍ 110ടണ്‍ റബ്ബര്‍ വേണ്ടിവരും. ഇതു തിരമാലകളില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന മറ്റു ഏത് ഉപകരനത്തെക്കളും ലഘുവും ,വില കുറഞ്ഞതും ആണെന്ന് ഇതിനെക്കുറിച്ച് ഗവേഷണം നടത്തുന്ന സതാംപ്ടന്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജോണ് കപ്ലിന്‍ പറയുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange