ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ ആയ നാനോ കാര്‍ ജൂലൈ 9ന് റോഡില്‍ ഇറങ്ങും .തിങ്കളാഴ്ച്ച മുംബെയില്‍ നടന്ന ചടങ്ങില്‍ രത്തന്‍ ടാറ്റാ നാനോ കാര്‍ ഒദ്യോഗികമായി പുറത്തിറക്കി .അടുത്ത ദിവസം തന്നെ ടാറ്റായുടെ ഷോറൂമുകളില്‍ നാനോ പ്രദര്‍ശനത്തിനു വെക്കും .കാറുകളുടെ ബുക്കിങ് ഏപ്രില്‍ 9 മുതല്‍ ഏപ്രില്‍ 25വരെ നടക്കും. കാറുകളുടെ ഫാക്ടറി ഔട്ട്‌ലെറ്റ് വില ഒരു ലക്ഷം രൂപ ആണെങ്കിലും കാര്‍ റോഡില്‍ ഇറങ്ങുമ്പോള്‍ വില 1,30,000 രൂപ വരെ ആകും .ഒരു ലിറ്റര്‍ പെട്രോളിന് 23.6 കിലോമീറ്റര്‍ ആണ് കമ്പനി പറയുന്ന മൈലേജ് . രാജ്യത്തെ 30,000 സെന്ററുകളില്‍ നിന്നും 300 രൂപ നല്‍കി ബുക്കിങ് ഫോം ലഭിക്കും . ബുക്കിങ് സമയത്ത് 2999 രൂപ നല്‍കണം.ആദ്യഘട്ടത്തില്‍ ഒരുലക്ഷം കാറുകളാണ് വിതരണം ചെയ്യുക.
|