മൊബൈല്‍ ആധുനിക മനുഷ്യന്‍റെ ശരീരത്തിന്‍റെ പുതിയ അവയവമായി മാറി കഴിഞ്ഞപ്പോഴാണ് വീണ്ടുവിചാരവുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്. മൊബൈലില്‍ നിന്നു പുറപ്പെടുന്ന വൈദ്യുതകാന്തിക കിരണങ്ങള്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ദോഷകരമാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ജനങ്ങളില്‍ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
മൊബൈലിനെതിരെ പുറത്തുവരുന്ന പഠനങ്ങളുടെ ആധികാരികതയെ മൊബൈല്‍ കമ്പനികള്‍ ചോദ്യം ചെയ്യുന്നു. സര്‍ക്കാരിന്‍റെ പുതിയ കണ്ടെത്തലിനെ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചോദ്യം ചെയ്യുന്നു. മൊബൈലില്‍ നിന്നുളള വികിരണങ്ങള്‍ മനുഷ്യനില്‍ യാതൊരു ശാരീരിക പ്രശ്‌നവും ഉണ്ടാക്കില്ലെന്നാണ് അവരുടെ വാദം.
മനുഷ്യശരീരത്തില്‍ ജനിതകവൈകല്യങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന തരത്തില്‍ ശക്തമായ വൈദ്യുത കാന്തിക വികിരണങ്ങളല്ല മൊബൈലുകളില്‍ നിന്ന് പുറപ്പെടുതന്നത് എന്നാണ് അവരുടെ വിശദീകരണം. മൊബൈല്‍ വികിരണങ്ങള്‍ കുട്ടികളില്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നടന്ന പ്രധാന പഠനങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അവര്‍ വാദിക്കുന്നു.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അടക്കമുള്ള ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര അംഗീകൃത ഏജന്‍സികളെല്ലാം മൊബൈലുകള്‍ക്ക് അനുകാലുമായ നിലപാടാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.
കുട്ടികളും ഗര്‍ഭിണികളും മൊബൈല്‍ ഉപയോഗിക്കുന്നതിന് വിലക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഈ സംഘടനകള്‍ എല്ലാം തന്നെ പക്ഷെ ചില രോഗികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനെ അംഗീകരിക്കുന്നില്ല എന്നതും ശ്ര്‌ദ്ധേയമാണ്. പേസ് മേക്കറുകള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍, ഹിയറിങ്ങ് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നവര്‍, അതി തീവ്ര പരിചരണവിഭാഗത്തില്‍ കിടക്കുന്നവര്‍ തുടങ്ങിയരോഗികള്‍ മൊബൈലുകള്‍ ഉപയോഗിക്കരുതെന്നാണ് എല്ലാ സംഘടനകളുടേയും മുന്നറിയിപ്പ്.
മൊബൈലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള വാദപ്രതിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ സാധാരണ നാട്ടിന്‍ പുറങ്ങളില്‍ മൊബൈലിന് വില്ലന്‍ പരിവേഷം ലഭിക്കുകയാണ്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange