ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് മൈക്രോസോഫ്‌റ്റും ജീവനക്കാരെ പിരിച്ചുവിടുന്നു.കമ്പനിയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ലാഭത്തിലുള്ള കുറവാണ് മൈക്രോസോഫ്‌റ്റിനെ ഇങ്ങനെയൊരു തീരുമാനത്തിന് പ്രേരിപ്പിച്ചിരിക്കുന്നത് . ഏകദേശം 5000 ജീവനക്കാരെ പിരിച്ചുവിടാന്‍ ആണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.അടുത്ത ഒന്നരവര്‍ഷക്കാലത്തിനിടയാണ് ഇത്രയും പേരെ ഒഴിവാക്കുക.
ഗവേഷണം, വികസനം, മാര്‍ക്കറ്റിങ്, സെയില്‍സ്, ഫിനാന്‍സ്, നിയമം. എച്ച്.ആര്‍, ഐ.ടി എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്ന തെന്നും ഇതു ഒന്നരവര്‍ഷ ത്തിനിടയില്‍ ഘട്ടം ഘട്ടമായി മാത്രമെ നടപ്പിലാക്കൂ എന്നും കമ്പനി അറിയിച്ചു .
|