യാഹൂവിനെ ഏറ്റെടുക്കാനുളള ആദ്യ ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും യാഹുവിനെ അങ്ങിനെയങ്ങ് വെറുതെ വിടാന്‍ മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ ഒരുക്കമല്ല. യാഹു സ്വന്തമാക്കാനുളള ശ്രമങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് വീണ്ടും ജീവന്‍ നല്‍കുകയാണെന്ന് അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
യാഹൂ ഏറ്റെടുക്കാനുളള ഉദ്യമത്തില്‍ സമാനമനസ്കരായ മറ്റ് കമ്പനികളെ കൂടി ഉല്‍പ്പെടുത്തി ഒരുവട്ടം കൂടി ശ്രമിക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്. ഇതിനായി ടൈം വാര്‍ണര്‍ ഗ്രൂപ്പുമായും ന്യൂസ് കോര്‍പറേഷനുമായും മൈക്രോസോഫ്റ്റ് ചര്‍ച്ചകള്‍ നടത്തികഴിഞ്ഞതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ചര്‍ച്ചകള്‍ പ്രാഥമിക തലത്തില്‍ മാത്രമെ നടന്നിട്ടുളളു. ഇതു സംബന്ധിച്ച് മൈക്രോസോഫ്റ്റിന്‍റെ പ്രതികരണം ഇതുവരെ അറിവായിട്ടില്ല.
യാഹുവിന് മൈക്രോസോഫ്റ്റ് നേരത്തേ 4460 കോടി ഡോളറാണ് വാഗ്ദാനം ചെയ്‌തിരുന്നത്. എന്നാല്‍ മാസങ്ങളോളം നീണ്ട സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലും യാഹു തുക കൂട്ടാതെ ചര്‍ച്ചയില്ലെന്ന നിലപാട് എടുത്തതോടെ യാഹു ഏറ്റെടുക്കാനുളള ശ്രമങ്ങള്‍ മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുകയായിരുന്നു
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange