മാരുതി സുസുക്കിയുടെ ഫാമിലികാറായ 'ഇക്കോ' കേരള വിപണിയില്‍ എത്തി .അഞ്ചു വാതിലുകളുള്ള പുതിയ ഈ 'സി' സെഗ്‌മെന്റ് വാഹനം വലിയ കുടുംബത്തിന് ഉപയോഗിക്കാവുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത് .ഏകദേശം നാല് ലക്ഷം രൂപയോളം മാത്രമേ ഈ വാഹനത്തിന് വില വരികയുള്ളൂ .പെട്രോളിലോടുന്ന ഇക്കോ 15.1 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഇക്കോ വളരെയധികം ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു .കരുത്തുറ്റതും ഇന്ധനക്ഷമത ഏറിയതുമായ 1200 സിസി എഞ്ചിനാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ആറ് വര്‍ണങ്ങളില്‍ 'ഇക്കോ' ലഭ്യമാണ്. റിറ്റ്‌സ്, എസ്റ്റിലോ, എസ് ആന്റ് 4 എന്നിവയെപ്പോലെ ഭാരത് സ്റ്റേജ് -4 മലിനീകരണ നിബന്ധനകള്‍ക്കനുസൃതമായാണ് ഈ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us