മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെറുട്രക്കായ മാക്‌സിമോ വിപണിയില്‍ എത്തി .850 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിവുള്ള ഈ ചെറുട്രക്കിന് 2.79 ലക്ഷമാണ് മുംബൈയിലെ എക്‌സ്‌ഷോറൂം വില.രണ്ടു സിലിണ്ടര്‍ സി.ആര്‍.ഡി.ഐ എന്‍ജിനാണ് മാക്‌സിമോയ്ക്ക് കരുത്ത് പകരുന്നത്. 25 ബി.എച്ച്.പി കരുത്തും 5.3 കെ.ജി.എം ടോര്‍ക്കും നല്‍കാന്‍ എന്‍ജിന് കഴിയും. 20 കിലോമീറ്റര്‍ മൈലേജ് ആണ് കമ്പനി മാക്‌സിമോക്ക് വാഗ്ദാനം ചെയ്യുന്നത് .ഒരുവര്‍ഷത്തെ മെയ്ന്റനന്‍സ് ഫ്രീ ഉറപ്പ് നിര്‍മ്മാതാക്കള്‍ മാക്‌സിമോക്ക് നല്‍കുന്നുണ്ട്.ടാറ്റയുടെ ജനപ്രിയ ചെറുട്രക്ക് എയ്‌സായിരിക്കും മാക്‌സിമോയുടെ മുഖ്യ എതിരാളി .
|