യൂട്യൂബും റയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവും തമ്മില്‍ പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവുമില്ല. പക്ഷേ യൂട്യൂബില്‍ ഇപ്പോള്‍ തകര്‍ത്ത് ഓടുന്ന ഹിറ്റ് വീഡിയോകളില്‍ ഒന്ന് ലാലു പ്രസാദ് യാദവിന്‍റെതാണ്. ഫെബ്രുവരിയിലെ റയില്‍വെ ബജറ്റ് വേളയില്‍ ഒരു ഹിന്ദി പദ്യം ഇംഗ്ലീഷിലേക്ക് ലാലു മൊഴിമാറ്റം നടത്തുന്നതാണ് വീഡിയോ.
ഏവരിലും ചിരി ഉണര്‍ത്തുന്ന ബജറ്റ് പ്രസംഗത്തിനിടയിലെ ഈ അപ്രതീക്ഷിത രംഗം 2008 ഫെബ്രുവരി 26 ന് പോസ്റ്റ് ചെയ്തതായിരുന്നു. ആഗോള തലത്തില്‍ 3.5 ദശലക്ഷം ഹിറ്റുകളാണ് ഈ വീഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ബജറ്റിനിടയില്‍ ഒരു ഹിന്ദി പദ്യത്തിലൂടെ സ്വന്തം നേട്ടങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക ആയിരുന്നു ലാലു.
എന്നാല്‍ ചൊല്ലുന്നതിനിടയില്‍ മറ്റ് എം പി മാര്‍ പദ്യം ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ ലാലു ഇംഗ്ലീഷ് തര്‍ജ്ജിമയ്‌ക്ക് തയ്യാറാകുന്നു. ഈ പദ്യം ഇംഗ്ലീഷിലേക്ക് തര്‍ജ്ജ്ജിമ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നതായി പറഞ്ഞ് ഹിന്ദിയില്‍ ചൊല്ലിയ പദ്യം ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യുമ്പോള്‍ സ്വന്തം നേട്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയാണ്.
എം പി മാരും സഭയില്‍ ഉണ്ടായിരുന്നവരെല്ലാം നിറഞ്ഞ ചിരിയോടെയാണ് ലാലുവിന്‍റെ ഇംഗ്ലീഷ് തര്‍ജ്ജിമ ആസ്വദിക്കുന്നത്. സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പോലും വായ് പൊത്തി ചിരിക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്. “ഞാന്‍ ചെയ്യുന്നത് മഹത്തായ ജോലികള്‍ ആയതിനാല്‍ എല്ലാവരും എന്നെ അഭിനന്ദിക്കുന്നു. ഓരോ വര്‍ഷവും എല്ലാദിനത്തിലും ഞാന്‍ കോടികള്‍ സമ്പാദിച്ചു.” പദ്യത്തിലൂടെ ലാലു പറയുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange