കേരള പോലീസ് വെബ്സൈറ്റ് സുരക്ഷിതമല്ലെന്ന് " ഗൂഗിള്‍ "
സൈബര്‍ സെക്യൂരിറ്റി ദിനമായ വ്യാഴാഴ്ച കൊച്ചി സിറ്റി പോലിസിന്ടെ വക സൈബര്‍ കുറ്റ കൃത്യങ്ങല്‍ക്കെതിരെ സുരക്ഷിതരായിരിക്കാന്‍ എസ് എം എസ് സന്ദേശം ഉണ്ടായിരുന്നുവേന്കിലും , കേരള പോലിയന്‍സിന്ടെ വെബ്സൈറ്റ് പോലും സുരക്ഷിതമാല്ലെന്നാണ് " ഗൂഗിള്‍ " പറയുന്നത്.
ഗൂഗിളിലൂടെ കേരളപോലീസ് എന്ന് സെര്‍ച്ച് ചെയ്താല്‍ കേരള പോലീസിനടെ സൈറ്റ് ലെഭിക്കുന്നതോടൊപ്പം സൈറ്റിലേക്കു പ്രവേശിക്കരുതെന്ന മുന്നറിയിപ്പും ഉണ്ട്.
90 ദിവസം ഈ വെബ്സൈറ്റ് നിരീക്ഷിച്ച ശേഷമാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നതെന്നാണ് ഗൂങിളിന്ടെ വിശദീകരണം . ഈ സൈറ്റില്‍ നിന്നും മറ്റു കബ്യൂട്ടെരുകളിലേക്ക് വൈറസ് പടരുന്നുന്ടെന്നും പരിശോധിച്ച പേജുകളില്‍ ദോഷകരമായ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
മാര്‍ച്ച് 8 നാണു അവസാനമായി പരിശോധിച്ചതെന്നും മുന്നറിയിപ്പില്‍ പരാതിയുന്ടെങ്ങില്‍ വീണ്ടും പരിശോധിക്കാന്‍ ഹെല്പ് സെന്റെരുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും ഗൂഗിള്‍ നിര്‍ദേശിക്കുന്നു.
എന്നാല്‍ മുന്നറിയിപ്പ് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം പറഞ്ഞു. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ഈ സൈറ്റ് കൈകാര്യം ചെയ്യുന്നതെന്നും അവരെ വിവരം അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange