യാഹൂവിന്‍റെ സഹ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന ജെറി യാങ്ങ് കമ്പനിയുടെ സിഇഒ സ്ഥാനം ഉപേക്ഷിക്കുന്നു . യാഹൂവും ഗൂഗിളുമായി പരസ്യങ്ങള്‍ പങ്കു വെയ്ക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന തടസ്സം യാങ്ങിന്‍റെ നിലപാടുകളായിരുന്നു എന്നാണ് പൊതുവെ കരുതുന്നത് .ഈ ശ്രമം പളിയതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ കമ്പനിക്ക് വന്‍ തകര്‍ച്ചയും നേരിട്ടിരുന്നു.ജെറി യാങ്ങ് ഇക്കാര്യം പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയില്‍ നാല് ശതമാനം ഉയര്‍ച്ചയുണ്ടായി.
2008 ജൂണിലാണ് യാങ്ങ് യാഹൂവിന്‍റെ സിഇഒ ആയി ചുമതലയേറ്റത്. സിഇഒ സ്ഥാനത്ത് നിന്ന് ഒഴിവാകാന്‍ യാങ്ങും ഡയറക്ടര്‍ ബോര്‍ഡും സംയുക്തമായി തീരുമാനിക്കുകയായിരുന്നു എന്നും പുതിയ സിഇഒയെ കണ്ടെത്തിയാല്‍ ഉടനെ യാങ്ങ് സ്ഥാനമൊഴിയുമെന്നാണ് കമ്പനി അറിയിക്കുന്നത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange