തിരുവനന്തപുരം: പ്രമുഖ ചിപ്പ് നിര്‍മ്മാതക്കളായ ഇന്‍റലുമായി തിരുവനന്തപുരം ടെക്നോപാര്‍ക്കുമായി സഹകരണത്തിന് ധാരണയിലെത്തി. സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്‍റലുമായി സഹകരിക്കാന്‍ അവസരം ഒരുക്കുന്ന ഇന്‍റല്‍ സോഫ്റ്റ്‌വെയര്‍ പാര്‍ട്ണര്‍ പ്രോഗ്രാം( ഐ എസ് പി പി) പ്രകരമുള്ള സഹകരണത്തിനാണ് ഇരു സ്ഥാപനങ്ങളും ധാരണയിലായിരിക്കുന്നത്.
ഐ എസ് പി പി പദ്ധതി 2006 ഒക്ടോബറിലാണ് ഇന്‍റല്‍ ആരംഭിച്ചത്. ഇന്‍റലില്‍ അധിഷ്ടിതമായ സോഫ്റ്റ്വെയറുകളും സാങ്കേതികവിദ്യയും വികസിപ്പിക്കാന്‍ സഥാപനങ്ങളെ പിന്തുണയ്ക്കാനാണ് കമ്പനി ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ടെക്നോപാര്‍ക്കുമായുള്ള കരാര്‍ പ്രകാരം പാര്‍ക്കില്‍ അംഗങ്ങളായ കമ്പനികളുടെ ഉപദേശക സ്ഥാപനം എന്ന നിലയിലാകും ഇന്‍റെല്‍ പ്രവര്‍ത്തിക്കുക. ഈ കമ്പനികള്‍ക്ക് ആവശ്യമയ വിപണന, സാങ്കേതിക, സാമ്പത്തിക അവസരങ്ങള്‍ ഒരുക്കുന്നതുലും ഇന്‍റല്‍ സഹായിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളും ഇന്‍റല്‍ നല്‍കും.
സഥാപങ്ങളെ കൂടുതല്‍ മത്സരക്ഷമാക്കാന്‍ ഈ പദ്ധതി ഉപകരിക്കുമെന്നാണ് കമ്പനിയുടെ നിലപാട്. ഇതിന്‍റെ ഭാഗമായി സെമിനാര്‍കള്‍ക്കും പരിശീലന പദ്ധതികള്‍ക്കുമായി വിദഗ്ധരെ എത്തിക്കാനും ഇന്‍റല്‍ മുന്‍കൈയെടുക്കും. കമ്പനിയുടെ നിക്ഷേപ വിഭാഗമായ ഇന്‍റല്‍ കാപിറ്റല്‍ ടെക്നോപാര്‍ക്ക് അംഗങ്ങള്‍ക്കിടയിലുള്ള നിക്ഷേപ സാധ്യതകള്‍ പരിശോധിക്കും. പദ്ധതിയുടെ ഭാഗമായുള്ള പരീശീലന പരിപാടികള്‍ ഏകോപിപ്പിക്കാനുള്ള ചുമതല ടെക്നോപാര്‍ക്കിനായിരിക്കും.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange