ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപയോഗിക്കുന്ന രാജ്യം എന്ന സ്ഥാനം ഇന്ത്യക്ക് . ലോകബാങ്ക് നടത്തിയ ഒരു പഠനത്തിലാണ് ഈ കാര്യം വെളിപ്പെട്ടത് .
കഴിഞ്ഞ മുന്ന് വര്‍ഷത്തെ അതിവേഗതയിലുള്ള മൊബൈല്‍ ഫോണ്‍ ഉപഭോഗമാണ് ഇന്ത്യയെ ഈ സ്ഥാനത്തെത്തിച്ചതെന്ന് അവര്‍ പറയുന്നു .
നിലവില്‍ 25 കോടി മൊബൈല്‍ വരിക്കാരാണ് ഇന്ത്യയിലുളളത്. ചൈനയാണ് ഇന്ത്യയ്ക്ക് മുന്നിലുളള ഏക രാജ്യം. ചൈനയില്‍ പ്രതിമാസം 60 മുതല്‍ 70 ലക്ഷം പുതിയ മൊബൈല്‍ വരിക്കാര്‍ ഉണ്ടാവുമ്പോള്‍ ഇന്ത്യയിലിത്
80 മുതല്‍ 90 ലക്ഷം വരെയാണ്.
അമേരിക്കയില്‍ ഈ കാലയളവില്‍ ഉണ്ടാകുന്ന ഉപഭോക്താകള്‍ 20 മുതല്‍ 30 ലക്ഷം മാത്രമാണെന്ന് പഠനം പറയുന്നു .
ടെലികോം മേഖലയിലെ കുതിച്ചുച്ചാട്ടം ഇന്ത്യയെ സംബന്ധിച്ച് ശുഭകരമായ ഒരു വാര്‍ത്തയാണ് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange