എച്ച് പി യുടെ മിനി ലാപ്‌ടോപ്പ് സ്ലീക് മിനി 1000 ഉടന്‍ വിപണിയില്‍ ഇറങ്ങുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു .നേരത്തേ വിപണിയിലിറക്കിയ ലാപ്‌ടോപ്പില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമെന്ന് ഹ്യൂലറ്റ് പക്കര്‍ഡ്(എച്ച് പി)അവകാശപ്പെടുന്ന ഈ ലാപ്ടോപ്പിന് 400 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. വെബ്‌ബ്രൌസിംഗിനും ചെറിയ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നിര്‍മ്മിച്ച ലാപ്‌ടോപ്പുകള്‍ വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് കമ്പനി ഇത്തരം ലാപ്ടോപ്പുകള്‍ കുറഞ്ഞവിലയ്ക്ക് വിപണിയില്‍ എത്തിക്കുന്നത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange