ഇ മെയിലുകളുടെ ഒരു സവിശേഷത അത് നിങ്ങള്‍ക്ക് എവിടെ നിന്നും തുറക്കാമെന്നും വായിക്കാമെന്നുമാണ്. എന്നാല്‍ ഇങ്ങനെ തുറക്കുന്ന ഇ മെയില്‍ ലോഗ് ഓഫ് ചെയ്യാന്‍ മറന്നാല്‍ ഉണ്ടാവുന ഭവിഷ്യത്ത് ചിലപ്പോള്‍ പ്രതീക്ഷിച്ചതിലും അധികമായിരിക്കും. നിങ്ങളുടെ ഇ മെയില്‍ അക്കൌണ്ടില്‍ നിന്ന് കൈമാറിയ സന്ദേശങ്ങളും നിങ്ങള്‍ക്ക് വന്ന സന്ദേശങ്ങളുമെല്ലാം വേറൊരാള്‍ കാണാനും ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്.
എന്നാല്‍ പ്രമുഖ ഇ മെയില്‍ സേവനദാതാക്കളായ ഗൂഗിള്‍ ഇന്‍കിന്‍റെ ജി മെയില്‍ ഇതിന് പരിഹാരവുമായിഒ എത്തിക്കഴിഞ്ഞു. നിങ്ങള്‍ ലോഗ് ഓഫ് ചെയ്യാന്‍ മറക്കുകയാണെങ്കില്‍ അത് നിങ്ങളെ അറിയിക്കാനും എവിടെയിരുന്നും ലോഗ്‌ഓഫ് ചെയ്യാനും സൌകര്യമൊരുക്കുകയാണ് ജിമെയില്‍ ചെയ്യുന്നത്.
ജി മെയില്‍ ഇന്‍ബോക്സിനു താഴെയായി നിങ്ങളുടെ നിലവിലെ സജീവ സെഷനുകളെക്കുറിച്ചും സമീപകാല ജി മെയില്‍ അക്റ്റിവിറ്റീസിനെക്കുറിച്ചും ഒരു കുറിപ്പ് നല്‍കുകയും എവിടെ നിന്ന് എപ്പോള്‍ ലോഗിന്‍ ചെയ്തു എന്ന് വ്യക്തമാക്കുകയും ചെയ്യും.
അതിനാല്‍ നിങ്ങളറിയാതെ ലോഗ് ഓഫ് ചെയ്യാത്ത നിങ്ങളുടെ ജി മെയില്‍ ആരെങ്കിലും ഉപയോഗിക്കുകയാണെങ്കില്‍ കണ്ടെത്താനും ലോഗ് ഓഫ് ചെയ്യാനും കഴിയും. മുന്‍നിര ഇ മെയില്‍ സേവേന ദാതാക്കളായ യാഹു, ഹോട്ട്‌മെയില്‍ , എ ഒ ല്‍ എന്നിവയും ഈ സേവനം നല്‍കുന്നുണ്ടെങ്കിലും ഇതുപോലൊരു കുറിപ്പൊ റിമോട്ട് ലോഗ്‌ഓഫ് സൌകര്യമോ നല്‍കുന്നില്ല. എന്നാല്‍ എ ഒ എല്ലില്‍ നിങ്ങള്‍ ലോഗിന്‍ ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞാല്‍ ഓട്ടോമാറ്റിക് ലോഗ് ഓഫ് ആവുന്ന സംവിധാനമുണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange