| |
ഇ-ബേ 61 മില്യണ്‍ ഡോളര്‍ നല്‍കണം |
|
| |
|
വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സഹായിച്ചതിന് പ്രമുഖ ഓണ്‍ലൈന്‍ ലേല വെബ്സൈറ്റായ ഇബേ 61 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഒരു ഫ്രഞ്ച് കോടതി ഉത്തരവിട്ടു. പ്രമുഖ സുഗന്ധ ദ്രവ്യ നിര്‍മാതാക്കളായ എല്‍വിഎംഎച്ച് ആണ് തങ്ങളുടെ ബ്രാന്‍ഡഡ് പെര്‍ഫ്യുമുകളുടെ വ്യാജ പതിപ്പുകള്‍ വില്‍ക്കാന്‍ കൂട്ടുനിന്നതിന് ഇബേയ്ക്കെതിരെ കേസ് നല്‍കിയത്.
എല്‍വിഎംഎച്ചിന്‍റെ ലോകപ്രശസ്ത ബ്രാന്‍ഡുകളായ ലൂയിസ് വ്യൂട്ടണ്‍ , ഗിവെഞ്ചി ഫെന്‍ഡി, എമിലോ പുക്കി, മാര്‍ക് ജേക്കബ്സ് എന്നിവയുടെ വ്യാജ പതിപ്പുകളാണ് ഇബേയിലൂടെ വിറ്റഴിച്ചതെന്നാണ് കമ്പനി ആരോപിക്കുന്നത്.
കമ്പനിയുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാത്തതിന്‍റെ പേരിലാണ് ഇബേയ്ക്കെതിരെ നടപടിയെടുക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഇതിനു പുറമെ തെരഞ്ഞെടുത്ത നെറ്റ്‌വര്‍ക്കുകളിലൂടെ മാത്രമെ എല്‍വിഎംഎച്ച് തങ്ങളുടെ ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍ വിറ്റഴിക്കാറുളളൂവെന്നറിഞ്ഞിട്ടും ഓണ്‍ലൈന്‍ വില്‍പ്പന നടത്താന്‍ കൂട്ടു നിന്നതിന്‍റെ പേരിലും ഇബേ കുറ്റക്കാരാണെന്ന് കോടതി പറഞ്ഞു.
അതേ സമയം പുതിയ വ്യാപാര രീതിയൊട് പൊരുത്തപ്പെടാനാവാത്തതിനാല്‍ ഓണ്‍ലൈന്‍ വില്‍പ്പനയെ തകര്‍ക്കനായാണ് എല്‍വിഎംഎച്ച് കോടതിയെ സമീപിച്ചതെന്ന് ഇബേ അധികൃതര്‍ ആരോപിച്ചു. കോടതി വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഇബേ വ്യക്തമാക്കിയിട്ടുണ്ട്.
സൈബര്‍ലോകത്ത് തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കുന്നതിനായി എല്‍വിഎംഎച്ച് അദ്യമായല്ല കോടതിയെ സമീപിക്കുന്നത്. 2005ല്‍ തങ്ങളുടെ ബ്രാന്‍ഡായ ലൂയിസ് വ്യൂട്ടണിന്‍റെ ട്രേഡ് മാര്‍ക് ഗൂഗിള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് നല്‍കിയ കേസില്‍ കോടതി 2ലക്ഷം യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|