ഇന്ത്യയിലെ കംപ്യൂട്ടര്‍ വിപണിയില്‍ ഡെല്ലിന് മുന്നേറ്റം. 7.6 ശതമാനം വിപണി പങ്കാളിത്തവുമായി ഡെല്‍ മൂന്നാം സ്ഥാനത്തെത്തിയതായി ഡെല്‍ ഇന്ത്യ വ്യക്തമാക്കി.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനിയുടെ ഓഹരി പങ്കാളിത്തം കേവലം രണ്ട് ശതമാനം മാത്രമായിരുന്നു. പ്രാദേശിക തലത്തിലുള്ള ഉത്പാദനം ഇരട്ടിയാക്കിയാണ് കമ്പനി വിപണി കൈയ്യടക്കിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ എല്ലാ ഉത്പന്നങ്ങളുടെയും കാര്യത്തില്‍ 99 ശതമാനം ഉയര്‍ച്ചയാണ് ഡെല്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്.
ഇന്ത്യന്‍ വിപണിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനായി ശ്രീപെരുമ്പത്തൂരില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചതോടെയാണ് കമ്പനി പുതിയ ഉയരങ്ങള്‍ ലക്‌ഷ്യംവച്ച് തുടങ്ങിയതെന്ന് ഡെല്‍ ഇന്ത്യ ജനറല്‍ മാനേജര്‍ സമീര്‍ ഗാര്‍ഡെ പറഞ്ഞു.
2007നെ അപേക്ഷിച്ച് ഉത്പാദനക്ഷമത ഇരട്ടിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ ഒരു ദശലക്ഷം യൂണിറ്റുകള്‍ വരെ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീപെരുമ്പത്തൂരിലെ അമ്പത് ഏക്കര്‍ സ്ഥലത്ത് 2007 ജൂലൈയിലാണ് കമ്പനി മൂന്നാമത് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്.
തുടക്കത്തില്‍ 400,000 ഡെസ്ക്‍ടോപ്പുകള്‍ മാത്രമാണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ കാലക്രമേണ എക്സ് പി എസ് ശ്രേണിയിലുള്ള ലാപ്‌ടോപ്പുകള്‍ വരെ ഇവിടെ ഉത്പാദിപ്പിക്കാന്‍ തുടങ്ങി. ലാപ്ടോപ്പുകളുടെ വില്‍പ്പനക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിയതും നേട്ടങ്ങള്‍ക്ക് കാരണമായി.
ഡെല്‍ 500 എന്ന ലാപ്‌ടോപ്പ് ഇന്ത്യന്‍ വിപണിക്ക് മാത്രമായി ഇറക്കിയതാണെന്ന് കമ്മ്യൂണിക്കേഷന്‍സ് ഡയറക്‌ടര്‍ രാജീവ് അഹൂജ ചൂണ്ടിക്കാട്ടി. ആഗോള വിപണിയില്‍ തന്നെ ലാപ് ടോപ്പുകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ഡെല്ലിന്‍റെ തീരുമാനം.
ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ലാപ്‌ടോപ്പ് ഉത്പാദനം കമ്പനിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ ഒരു ഘടകമാണെന്ന് അഹൂജ പറഞ്ഞു. ഇന്ത്യ തങ്ങള്‍ക്ക് ഏറ്റവും എളുപ്പം വളര്‍ന്നു കൊണ്ടിരിക്കുന്ന വിപണിയാണെന്നും അഹൂജ കൂട്ടിച്ചേര്‍ത്തു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange