Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ഡേറ്റാ സംരക്ഷണത്തിന് സാങ്കേതികവിദ്യ  
 


കോള്‍സെന്‍ററുകളിലെ നിര്‍ണായക ഡേറ്റകള്‍ സംരക്ഷിക്കുന്നതിന് പുതിയ ഡേറ്റാ മാസ്കിങ്ങ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതായി ഇന്‍റര്‍നാഷണല്‍ ബിസിനസ് കോര്‍പ്പറേഷന്‍ (ഐബി‌എം) അറിയിച്ചു. കസ്റ്റമര്‍ സര്‍വീസിനേയും ബിസിനസ് ഓപറേഷനുകളേയും ബാധിക്കാത്ത രീതിയില്‍ ഡേറ്റ സംരക്ഷിച്ചു നിര്‍ത്തുന്നതിനുള്ള സാങ്കേതികവിദ്യ കമ്പനിയുടെ ഇന്ത്യയിലെ ഗവേഷണ ശാലയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഐബി‌എമ്മിന്‍റെ കോള്‍സെന്‍റുകളില്‍ ഇനി ഈ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുകയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. കോള്‍ സെന്‍റര്‍ വ്യവസായ മേഖലയിലെ പ്രധാനം കസ്റ്റമറുടെ വിശ്വാസം നിലനിര്‍ത്തുകയും ബ്രാന്‍ഡിന്‍റെ നിര്‍ണായക വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയുമാണ്. പ്രത്യേകിച്ചും ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, പിന്‍ നമ്പറുകള്‍, സോഷ്യല്‍ സെക്യൂരിറ്റി നമ്പറുകള്‍, മറ്റ് വിവരങ്ങള്‍ എന്നി വിവരങ്ങള്‍ കൈമാറുന്നത് രഹസ്യമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പുതിയ ഡേറ്റാ മാസ്കിങ്ങ് സാങ്കേതികവിദ്യ കോള്‍ സെന്‍റുകളിലും ഐ ടി എനേബിള്‍ഡ് സര്‍വീസ് സ്ഥാപനങ്ങളിലും ആവശ്യത്തിന് സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.

ശബ്ദത്തെ അടിസ്ഥാനമാക്കിയാണ് ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്. കസ്റ്റമറും കോള്‍ സെന്‍റര്‍ ഏജന്‍റും തമ്മിലുള്ള സംഭാഷണത്തിന്‍റെ ഓഡിയോ റെക്കോഡിങ്ങില്‍ നിന്നും സ്വകാര്യവും പ്രാധാന്യമര്‍ഹിക്കുന്നതുമായ വിവരങ്ങളെ തിരിച്ചറിഞ്ഞ് സംരക്ഷിക്കുകയാണ് പുതിയ സാങ്കേതികവിദ്യ ചെയ്യുന്നത്. ഇത്തരം സൌകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന സാങ്കേതികവിദ്യകള്‍ നിലവിലില്ലെന്ന് ഐ ബി എം അവകാശപ്പെടുന്നു.
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ട്വന്റി ട്വന്റി
Directed by: Joshy
Staring : Mammootty, Mohanlal, Suresh Gopi, Dileep, Jayaram, Prithviraj, Jayasurya, Indrajith, Boban Kunchakko, Nayantara
   
         
    Related news