മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാനുളള കാരണങ്ങള്‍ ദിവസം ഒന്നുവച്ച് പുറത്ത് വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുളള ഉപയോഗങ്ങളും അതിനനുസരിച്ച് വര്‍ധിക്കുകയാണ്. ഇപ്പോള്‍ ഇതാ നിങ്ങള്‍ക്ക് സ്വന്തമായി ഒരു മൊബൈല്‍ ഫോണുണ്ടെങ്കില്‍ ബസ് ടിക്കറ്റ് വരെ ബുക് ചെയ്യാമെന്നായിരിക്കുന്നു.
ഓണ്‍ലൈന്‍ ബസ് ബുക്കിങ് പോര്‍ട്ടലായ www.redbus.in ആണ് മൊബൈല്‍ പേയ്മെന്‍റ് സേവനദാതാക്കളായ എംചെക്കുമായി(www.mchek.com) ചേര്‍ന്ന് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. നിലവില്‍ രാജ്യത്തെ 4000 റൂട്ടുകളിലായി 300 ബസ് ഒപ്പറേറ്റര്‍മാരുടെ ബസുകളില്‍ മൊബൈല്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനുളള സംവിധാനമാണ് റെഡ്ബസ് ഒരുക്കുന്നത്.
ഈ സൌകര്യം ലഭ്യമാകണമെങ്കില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എംചെക്കില്‍ രജിസ്റ്റര്‍ ചെയ്ത് എംചെക്ക് പിന്‍ സ്വന്തമാക്കുകയാണ്. അതിനു ശേഷം കാര്യങ്ങള്‍ ലളിതമാണ്. മൊബൈലില്‍ REDBUS എന്ന് ടൈപ്പ് ചെയ്ത് ടോള്‍ ഫ്രീ നമ്പറായ 543219ലേക്ക് ഒരു സന്ദേശമയക്കുക.
പിന്നീട് ലഭ്യമാകുന്ന വിവരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാത്ര തീയ്യതി, റൂട്ട് എന്നിവയെല്ലാം തെരഞ്ഞെടുക്കുകയും ബസ് ടിക്കറ്റ് ബുക് ചെയ്യുകയുമാവാം. മൊബൈല്‍ വഴിയോ റെഡ്‌ബസ് വഴിയോ നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഒന്നും നല്‍കേണ്ടതില്ലാത്തതിനാല്‍ ഇത് സുരക്ഷിതമാണ്.
ഏത് ഓപ്പറേറ്റര്‍ നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഫോണിനെയും ജി പി ആര്‍ എസ് കണക്ഷനില്ലാതെ തന്നെ എം ചെക്ക് പിന്തുണയ്ക്കുകയും ചെയ്യും. എംചെക്ക് പോര്‍ട്ടലില്‍ നിന്നും ഇതേരീതിയില്‍ ബസ് ടിക്കറ്റ് ബുക് ചെയ്യാവുന്നതാണ്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange