Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ‘ബ്ലാക്ബെറി’ തടസ്സങ്ങള്‍ നീങ്ങുന്നു  
 
ന്യൂഡല്‍ഹി: റിസേര്‍ച്ച് ഇന്‍ മോഷന്‍റെ ബ്ലാക്‍ബെറി മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നതിന്‍റെ തടസ്സം നീങ്ങുന്നതായി സൂചന. ബ്ലാക്ബെറി ഫോണുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കിയതോടെയാണ് അധികം വൈകാതെ തന്നെ ബ്ലാക്ക് ബെറി സേവനം പൂര്‍ണ്ണമായി ലഭ്യമാകാനുള്ള സാധ്യത തെളിഞ്ഞത്.

ടെലിക്കോം സെക്രട്ടറി സിദാര്‍ത്ഥ ബെഹ്‌റയാണ് ബ്ലാക്ക് ബെറി സേവനങ്ങളെ സംബന്ധിച്ച് യാതൊരു ആശങ്കയ്ക്കുമിടയില്ലെന്ന് വ്യക്തമാക്കിയത്. ജനങ്ങള്‍ ബ്ലാക്‍ബെറി വാങ്ങുന്നുണ്ടെന്നും ഈ സേവനം യാതൊരു തരത്തിലുമുള്ള സുരക്ഷാഭീഷണിയും ഉയര്‍ത്തുന്നില്ലെന്നും ബഹ്റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബ്ലാക്ബെറി സേവനങ്ങളെ സംബന്ധിച്ച് സുരക്ഷാ ഏജന്‍സികള്‍ ചില വിഷയങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും ഇതേ കുറിച്ച് കമ്പനിയുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ഇത് തുടരുമെന്നും ടെലിക്കോം സെക്രട്ടറി പറഞ്ഞു.

ബ്ലാക്‍ബെറി സേര്‍വറുകള്‍ കാനഡയിലായതിനാല്‍ ഇത് ഉപയോഗിച്ച് കൈമാറ്റം ചെയ്യുന്ന ഇ മെയിലുകളുടെയും മറ്റും വിശദാംശങ്ങള്‍ കണ്ടെത്താന്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്ക് തടസ്സം നേരിടുമെന്ന പരാതിയാണ് ഇതിനെതിരെ ഉയര്‍ന്നുരുന്നത്. ബ്ലാക്ബെറി സേര്‍വര്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നത് വരെ പുതിയ ഉപയോക്താക്കളെ ചേര്‍ക്കരുത് എന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ റിലയന്‍സ് ഇന്‍ മോഷനോട് നിര്‍ദേശിച്ചിരുന്നത്.

ബ്ലാക്ബെറി സേവനങ്ങള്‍ നല്‍കാന്‍ താല്പര്യമുള്ള മൊബൈല്‍ സേവനദാതാക്കള്‍ക്ക് ഇത് നല്‍കാവുന്നതാണെന്നും മൂല്യവര്‍ദ്ധിത സേവനങ്ങള്‍ നല്‍കാന്‍ മൊബൈല്‍ കമ്പനികള്‍ക് സര്‍ക്കാരിന്‍റെ അനുമതി ആവശ്യമില്ലെന്നും ടെലിക്കോം സെക്രട്ടറി പറഞ്ഞു, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബി എസ് എന്‍ എല്ലിനും ബ്ലാക്‍ബെറി സേവനങ്ങള്‍ നല്‍കാന്‍ താല്‍പര്യമുണ്ടെന്നും സിദാര്‍ത്ഥ് ബെഹ്‌റ വെളിപ്പെടുത്തി.
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ട്വന്റി ട്വന്റി
Directed by: Joshy
Staring : Mammootty, Mohanlal, Suresh Gopi, Dileep, Jayaram, Prithviraj, Jayasurya, Indrajith, Boban Kunchakko, Nayantara

   
         
    Related news